സിനിമാമോഹികൾക്ക് പുത്തൻ പ്രതീക്ഷകളുമായി ‘സിഫാ’ എത്തുന്നു. മലയാളത്തിലെ പ്രമുഖ നിർമ്മാതാക്കളായ  അബാം മൂവിസിന്റെ അബ്രഹാം മാത്യുവും, മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റീഫനും സംയുക്തമായൊരുക്കുന്ന 'സൗത്ത് ഇന്ത്യൻ ഫിലീം അക്കാദമി' കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. സിനിമ പഠനത്തിലൂടെ പുതിയൊരു ഭാവി  സ്വപ്‌നം കാണുന്നവർക്ക് ഉറച്ച വാഗ്ദാനമായി മാറുന്നു സിഫ. ഫിലിം ഡയറക്ഷൻ, സിനിമാറ്റൊഗ്രാഫി, ഫിലിം എഡിറ്റിംഗ്, സൗണ്ട് എഞ്ചിനീയറിംഗ്, vfx, 3D അനിമേഷൻ , DI/കളർ ഗ്രേഡിങ്, സ്റ്റിൽ ഫോട്ടോഗ്രാഫി, 5.1മിക്സിങ്, തിരക്കഥ രചന, ആക്ടിംഗ്, ഡബ്ബിങ് തുടങ്ങിയ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിലീം പോസ്റ്റ്‌ പ്രൊഡക്ഷൻ സ്റ്റുഡിയോ കൂടി ഉൾപ്പെടുന്ന സിഫയിൽ  പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്കായി നിരവധി തൊഴിലാവസരമൊരുക്കിയിരിക്കുകയാണ്, സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് പുതിയ സംരംഭത്തിന് ആശംസകൾ നേർന്നത്.