മലയാളത്തില്‍ യുവനായകൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകനായി വളര്‍ന്ന നടൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സിജു വില്‍സണ്‍. ഇപോഴിതാ സിജു വില്‍സണ്‍ നായകനാകുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് ആണ് ചര്‍ച്ചയാകുന്നത്. സിജു വില്‍സണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അനൂപ് എം ജെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിജു വില്‍സണ്‍ നായകനാകുന്നത്.

എകാ എന്ന സിനിമയിലാണ് സിജു വില്‍സണ്‍ നായകനാകുന്നത്. എലൻ മരിയ ആണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കാത്തിരിക്കൂവെന്നാണ് സിജു വില്‍സണ്‍ പറയുന്നത്. സിജു വില്‍സണ്‍ തന്നെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. ആറാട്ട് വേലായുധ പണിക്കരാണ് സിജു വില്‍സണ്‍ ചെയ്യുന്ന മറ്റൊരു പ്രധാന കഥാപാത്രം.

വിനയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഇതിഹാസ നായകനാണ് ആറാട്ടുപുഴ വേലായുധ പണിക്കര്‍.