സിജു വില്‍സണ്‍ നായകനാകുന്ന വരയന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

മലയാളത്തിന്റെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളിലൂടെ എത്തി നായകനായി വളര്‍ന്ന താരം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സിജു വില്‍സണ്‍. സിജു വില്‍സണ്‍ നായകനാകുന്ന വരയൻ എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സിജു വില്‍സണ്‍ തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. തിയറ്ററില്‍ തന്നെയാണ് മെയ് 28ന് ചിത്രം റിലീസ് ചെയ്യുന്നത്.

വൈദികനായിട്ടാണ് സിജു വില്‍സണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ സിജു വില്‍സണിന്റെ ലുക്ക് ശ്രദ്ധേയമായിരുന്നു. കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല. എല്ലാവർക്കും ഇഷ്‍ടപ്പെടുന്ന സിനിമ ആയിരിക്കും വരയൻ എന്നാണ് വിശ്വാസമെന്നാണ് സിജു വില്‍സണ്‍ പറയുന്നത്. സിനിമയുടെ റിലീസും സിജു വില്‍സണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. ആത്മാർത്ഥമായി ഞങ്ങളെല്ലാവരും സിനിമ നല്ലതാക്കുവാൻ വേണ്ടി ശ്രമിച്ചിട്ടുണ്ട് എന്ന് സിജു വില്‍സണ്‍ പറയുന്നു.

വിനയൻ സംവിധാനം ചെയ്യുന്ന സിനിമയിലും സിജു വില്‍സണ്‍ നായകനാകുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് സിജു വില്‍സണ്‍ അഭിനയിക്കുന്നത്.