ശബരീഷ് വര്‍മയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സിജു വില്‍സണ്‍.

മലയാളത്തിന്റെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളിലൂടെ വന്ന് നായകനിരയിലേക്ക് എത്തിയ നടൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗവുമായി. ഇപോഴിതാ സിജു വില്‍സണിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സിജു വില്‍സണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ശബരീഷിനൊപ്പമുള്ള ഫോട്ടോയാണ് ഇത്.

സൌഹൃദത്തെ കുറിച്ച് സൂചിപ്പിക്കുന്ന ഫോട്ടോയാണ് ഇത്. ദിവനാണ് ദവൻ, എന്റെ പിറകില്‍ നിന്നവൻ എന്ന് സിജു വില്‍സണ്‍ പറയുന്നു. ഒട്ടേറെ ആള്‍ക്കാരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കണ്ടുപിടിച്ച എല്ലാവര്‍ക്കും മധുരമുത്തങ്ങള്‍, സന്തോഷായില്ലേ എന്നും സിജു വില്‍സണ്‍ പറയുന്നു. ശബരീഷിനൊപ്പമുള്ള ഫോട്ടോയും സിജു വില്‍സണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. അടുത്ത സുഹൃത്തുക്കളാണ് ശബരീഷും സിജു വില്‍സണും.

പ്രേമം എന്ന സിനിമയിലൂടെയാണ് സിജു വില്‍സണും ശബരീഷും ശ്രദ്ധിക്കപ്പെടുന്നത്.

ഗായകനെന്ന നിലയിലും ശ്രദ്ധേയനാണ് ശബരീഷ് വര്‍മ.