കൈലാസ് മേനോൻ തന്റെ മുൻ സ്‍കൂള്‍മേറ്റ് എന്നറിഞ്ഞതിന്റെ സന്തോഷവുമായി ഗായിക ജ്യോത്‍സന.

മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമ ഗായികയാണ് ജ്യോത്‍സ്‍ന. കറുപ്പിനഴക്, തെമ്മാ തെമ്മാടിക്കാറ്റേ തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളി ആസ്വാദകരുടെ പ്രിയം നേടിയ ഗായിക. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ജ്യോത്‍സനയുടേതായിട്ടുണ്ട്. ജ്യോത്‍സ്‍നയുടെ പുതിയൊരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ജ്യോത്‍സ്‍ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സംഗീത സംവിധായകൻ കൈലാസ് മേനോന് ഒപ്പമുള്ളതാണ് ഫോട്ടോ.

കൈലാസ് മേനോന്റെ ഒപ്പം പ്രവര്‍ത്തിച്ചതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ജ്യോത്‍സന. എന്റെ മുൻ സ്‍കൂൾ മേറ്റായിരുന്ന സംഗീതജ്ഞനോടൊപ്പം പ്രവർത്തിച്ചതിന്റെ സന്തോഷം (തൃശ്ശൂർ ഭവൻസ് വായിക്കുക!) അതിശയകരമായ സംഗീതം നിങ്ങൾ ആവിഷ്‌കരിക്കുന്നതിൽ സന്തോഷമുണ്ട്. ഒപ്പം നിങ്ങൾ ഭവൻസില്‍ നിന്ന് അതേ വ്യക്തിയാണെന്ന് അറിയുന്നതിൽ കൂടുതൽ സന്തോഷമുണ്ടെന്നും ജ്യോത്‍സന പറയുന്നു. തന്റെ ഫോട്ടോയും ജ്യോത്‍സന ഷെയര്‍ ചെയ്‍തിരിക്കുന്നു. ഇനിയും ധാരാളം നല്ല കാര്യങ്ങൾ വരട്ടെയെന്നും ജ്യോത്‍സ്‍ന എഴുതുന്നു.

പ്രണയമണി തൂവലിലെ വളകിലുക്കും കേട്ടെടി എന്ന ഗാനമാണ് ജ്യോത്‍സ്‍ന ആദ്യമായി സിനിമയ്‍ക്ക് പാടിയത്.

തീവണ്ടി എന്ന സിനിമയിലെ ജീവാംശമായി അടക്കമുള്ള ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ.