വേദിയിൽ നിന്ന് മൈക്ക് കൈയിലെടുത്ത് കുറച്ച് നേരം ആലോചിച്ച് നിന്നതിന് ശേഷം, 'ഓ മൈ ​ഗോഡ്, ഐ ഫോർ​ഗെറ്റ് ​ഇറ്റ്' എന്നാണ് റനുവിന്റെ പ്രതികരണം. 

ദില്ലി: കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലിരുന്ന് പാടി ആ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ താരമായി മാറിയ പാട്ടുകാരിയാണ് റനു മണ്ഡല്‍. ഹിമേഷ് രാഷ്മിയയുടെ പാട്ടിൽ വരെ എത്തി നിൽക്കുകയാണ് റനു മണ്ഡലിന്‍റെ താരത്തിളക്കം. എന്നാൽ റനു മണ്ഡല്‍ വാർത്തകളിൽ നിറഞ്ഞത് അവരുടെ ഭാ​ഗത്ത് നിന്ന് സംഭവിച്ച പിഴവുകളുടെ പേരിലായിരുന്നു. ഇപ്പോഴിതാ വരി മറന്ന് പോയി എന്ന് വേദിയിൽ നിന്ന് പറയുന്ന റനുവാണ് ട്രോൾ‌ ​ഗ്രൂപ്പുകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

റനു പാടി സോഷ്യൽ മീഡിയയിൽ ഹിറ്റായ പാട്ട് പാടാനാണ് മാധ്യമപ്രവർത്തകയായ ബർഖാ ദത്ത് ഒരു പരിപാടിയ്ക്കിടെ റനുവിനോട് ആവശ്യപ്പെടുന്നത്. വേദിയിൽ നിന്ന് മൈക്ക് കൈയിലെടുത്ത് കുറച്ച് നേരം ആലോചിച്ച് നിന്നതിന് ശേഷം, 'ഓ മൈ ​ഗോഡ്, ഐ ഫോർ​ഗെറ്റ് ​ഇറ്റ്' എന്നാണ് റനുവിന്റെ പ്രതികരണം. ഇൻസ്റ്റ​ഗ്രാമിൽ ചുട്ടേ മീം എന്ന പേജാണ് ഈ വീഡിയോയ്ക്ക് ട്രോൾ നിർമ്മിച്ചിരിക്കുന്നത്.