സിരുത്തൈ ശിവയാണ് അണ്ണാത്തെ സംവിധാനം ചെയ്യുന്നത്.

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയായിരുന്നു അണ്ണാത്തെ. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണം സിനിമ ചിത്രീകരണം മുടങ്ങിയിരുന്നു. എന്നാല്‍ സിനിമ ഉടൻ തുടങ്ങുമെന്നുള്ള സൂചനകളാണ് ഇപോള്‍ വരുന്നത്. സിനിമ ഉപേക്ഷിച്ചേക്കുമെന്നു വരെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ രജനികാന്തിന്റെ സിരുത്തൈ ശിവ സന്ദര്‍ശിച്ചത് സിനിമ തുടങ്ങാൻ തീരുമാനിക്കാനിക്കാനാണെന്നാണ് സൂചന.

രജനികാന്ത് വീട്ടില്‍ വിശ്രമത്തിലാണ് ഇപോള്‍. ചെന്നൈയിലെ വസതിയില്‍ സിരുത്തൈ ശിവ രജനികാന്തിനെ സന്ദര്‍ശിച്ചു. മെയ് മാസത്തില്‍ സിനിമ ചിത്രീകരണം പുനരാരംഭിക്കാൻ തീരുമാനിച്ചതായാണ് സൂചന. നവംബറില്‍ ദീപാവലി റിലീസ് മുന്നില്‍ക്കണ്ടുകൊണ്ടാണ് തീരുമാനം. സിനിമ ക്രൂവില്‍ ചിലര്‍ക്ക് കൊവിഡ് വന്നിരുന്നു. ഇപോള്‍ പ്രതിസന്ധികളെ അതിജീവിച്ച് സിനിമ ചിത്രീകരണം വീണ്ടും തുടങ്ങാനാണ് തീരുമാനം.

ഖുശ്‍ബു, കീര്‍ത്തി സുരേഷ്, മീന തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

റാമോജി റാവു ഫിലിം സിറ്റിയിലാണ് അണ്ണാത്തെയുടെ ചിത്രീകരണം നടക്കുക.