പൗരത്വ  നിയമ ഭേദഗതിക്കെതിരെ നടത്തുന്ന പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗായിക സിതാര കൃഷ്‍ണകുമാര്‍.  പ്രതിഷേധം രേഖപ്പെടുത്തിയ ചരിത്രകാരൻ  രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്‍ത സംഭവത്തിലാണ് സിതാര കൃഷ്‍ണകുമാര്‍ അഭിപ്രായവുമായവുമായി രംഗത്ത് എത്തിയത്.

നേരത്തെയും പൗരത്വ  നിയമ ഭേദഗതി സംബന്ധിച്ച് വിയോജിപ്പ് സിതാര കൃഷ്‍ണകുമാര്‍ രേഖപ്പെടുത്തിയിരുന്നു. രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്‍തതിനെ കുറിച്ചുള്ള വാര്‍ത്തയാണ് സിതാര കൃഷ്‍ണകുമാര്‍ ഇപ്പോള്‍ ഷെയര്‍ ചെയ്‍തരിക്കുന്നത്. നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ എന്നാണ് സിതാര കൃഷ്‍ണകുമാര്‍ എഴുതിയിരിക്കുന്നത്.