Asianet News MalayalamAsianet News Malayalam

'അരുതരുത്', ഭൂമിക്കായി പാട്ടിലൂടെ പ്രതിരോധം തീര്‍ത്ത് സിത്താര കൃഷ്‍ണകുമാര്‍- വീഡിയോ

സിത്താര കൃഷ്‍ണകുമാറിന്റെ വീഡിയോ സോംഗ് ശ്രദ്ധേയമാകുന്നു.

Sithara Krishnakumar song out
Author
Kochi, First Published Mar 20, 2021, 6:48 PM IST

പ്രകൃതി ചൂഷണത്തിനെതിരെ പാട്ടിലൂടെ പ്രതിരോധം തീര്‍ത്ത് ഗായിക സിത്താര കൃഷ്‍ണകുമാര്‍. പ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ക്രൂരതകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയാണ് സിത്താര കൃഷ്‍ണകുമാര്‍ അരുതരുത് എന്ന സംഗീത ആല്‍ബത്തിലൂടെ. പുറത്തിറങ്ങി അധികം കഴിയുംമുന്നേ ചര്‍ച്ചയായിരിക്കുകയാണ് ഗാനം. വരികളും സംഗീതവും കാഴ്‍ചഭംഗിയും ആലാപനവും ഒന്നിനൊന്ന് മികച്ചുനില്‍ക്കുവെന്ന് ആല്‍ബം  കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒട്ടേറെ പേരാണ് ഇതിനകം ഗാന വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ബി കെ ഹരിനാരായണൻ ആണ് ഗാനത്തിന്റെ വരകിള്‍ എഴുതിയിരിക്കുന്നത്.

മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശികള്‍ എന്ന് പാട്ടിലൂടെ വിളിച്ചുപറയുകയാണ് സിത്താര കൃഷ്‍ണകുമാര്‍. പുഴയും കാടും മലയും ആകാശവുമൊക്കെ മലിനമാക്കുന്ന മനുഷ്യന്റെ പ്രവര്‍ത്തികളെ പ്രതിരോധിക്കാനാണ് സിത്താരയുടെ പാട്ട്. 'അരുതരുതെന്ന' സിത്താര കൃഷ്‍ണകുമാറിന്റെ പാട്ടിന്റെ പ്രതിരോധം പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ കലയുടെ മികച്ച സംഭാവനയെന്നും കമന്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.  പരിസ്ഥിതിയോട് കാട്ടുന്ന ഒരോ ക്രൂരതയോടും അരുതരുതെന്ന് പാടിപ്പറയാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് പാട്ടിന്റെ വരികളും സംഗീതവും ആലാപനവും. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രൊജക്റ്റ് മലബാറിക്കസ് ആണ് ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ശ്രീജേഷ് നായര്‍ പാട്ടിന്റെ മിക്സിംഗ് നിര്‍വഹിച്ചിരിക്കുന്നു.

സുമേഷ് ലാല്‍ ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios