Asianet News MalayalamAsianet News Malayalam

മിസ്റ്റര്‍ ലോക്കല്‍ എത്താൻ വൈകും; ശിവകാര്‍ത്തിയേകൻ ചിത്രത്തിന്റെ റിലീസ് തീയ്യതി

ശിവകാര്‍ത്തിയേകൻ നായകനായി എത്തുന്ന മിസ്റ്റര്‍ ലോക്കലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം സംവിധാനം ചെയ്യുന്നത് എം രാജേഷ് ആണ് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റിയതാണ് പുതിയ വാര്‍ത്ത. മെയ് ഒന്നിനാണ് ചിത്രം എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മെയ് 27ലേക്ക് റിലീസ് മാറ്റിയെന്നതാണ്  റിപ്പോര്‍ട്ട്.

 

Sivakarthikeyas mr local release date
Author
Chennai, First Published Apr 19, 2019, 1:14 PM IST

ശിവകാര്‍ത്തിയേകൻ നായകനായി എത്തുന്ന മിസ്റ്റര്‍ ലോക്കലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം സംവിധാനം ചെയ്യുന്നത് എം രാജേഷ് ആണ് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റിയതാണ് പുതിയ വാര്‍ത്ത. മെയ് ഒന്നിനാണ് ചിത്രം എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മെയ് 27ലേക്ക് റിലീസ് മാറ്റിയെന്നതാണ്  റിപ്പോര്‍ട്ട്.

രജനികാന്ത് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുങ്ങുന്നത്. രജനികാന്ത് നായകനായി 1992ല്‍ പ്രദര്‍ശനത്തിന്  എത്തിയ ഹിറ്റ് ചിത്രം മന്നനാണ് മിസ്റ്റര്‍ ലോക്കലിന് പ്രചോദനം. വാസുവായിരുന്നു മന്നൻ സംവിധാനം ചെയ്‍തത്. മിസ്റ്റര്‍ ലോക്കലില്‍ നയൻതാരയാണ് നായിക.  ദിനേഷ് കൃഷ്‍ണൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Follow Us:
Download App:
  • android
  • ios