ഒരുവശത്ത് 'കണ്ണൂർ സ്ക്വാഡ്' വിജയാരവം; മറുവശത്ത് സസ്പെൻസ് നിറയ്ക്കുന്ന 'എമ്പുരാൻ' ?
ഏറെ നാളായി മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ.

മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്ക്വാഡ്' ആണ് ഇപ്പോൾ മലയാള സിനിമയിലെ ചർച്ചാവിഷയം. പുതുതായി ഹിറ്റ് ചാർട്ടിൽ ഇടംനേടാൻ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ ചിത്രം പ്രശംസിക്കപ്പെടുന്നതിനിടെ മറ്റൊരു ചർച്ചയും സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. പൃഥ്വിരാജിന്‍റെ ഔദ്യോഗിക നെറ്റ്‌വർക്ക് പേജായ 'Poffactio' ആണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
'Poffactio'ൽ നാളെ ഒരു അപ്ഡേറ്റ് വരുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്ന സലാറിന്റെയും എമ്പുരാന്റെയും ഫോട്ടോകൾ വച്ച് ഫേസ്ബുക്ക് കവറും ഇവർ മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഇവയിൽ ഏത് സിനിമയുടെ അപ്ഡേറ്റ് ആണ് നാളെ വരാനിരിക്കുന്നത് എന്ന ചർച്ചകൾ സജീവമായി.
എമ്പുരാൻ ഷൂട്ടിംഗ് ഈ മാസം തുടങ്ങുമെന്ന് നേരത്തെ വിവരം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റ് ആകുമോ എന്നായിരുന്നു ആരാധകർ ചോദിച്ചത്. പിന്നാലെ എമ്പുരാന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് ആരംഭിക്കുകയും ചെയ്തു. ഇതോടെ മോഹൻലാൽ ചിത്രത്തിന്റെ വലിയ അപ്ഡേറ്റ് നാളെ വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
ഏറെ നാളായി മലയാള സിനിമാസ്വാദകർ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സിനിമയുടെ ഷൂട്ടിംഗ് എന്ന് തുടങ്ങും എന്ന ചർച്ചകൾ കഴിഞ്ഞ കുറേക്കാലങ്ങളായി നടന്നു കൊണ്ടിരിക്കയാണ്. അടുത്തിടെ എമ്പുരാൻ തുടങ്ങുന്നുവെന്ന സൂചന നൽകി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. എന്തായാലും എന്താകും പൃഥ്വിരാജും ടീമും മറച്ചുവച്ചിരിക്കുന്ന ആ സസ്പെൻസ് എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
'പല രാജാക്കളെ പാത്താച്ചിടാ..'; 'ലിയോ'യെ പുകഴ്ത്തിപ്പാടി അനിരുദ്ധ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..