ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള അച്ഛനും മകളുമാണ് അനില്‍ കപൂറും സോനം കപൂറും. ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അനില്‍ കപൂറിന്റെയും സോനം കപൂറിന്റെയും ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ സോനം കപൂറിന്റെ ഒരു ഫോട്ടോയും അതിനു അനില്‍ കപൂര്‍ നല്‍കിയ കമന്റുമാണ് ചര്‍ച്ചയാകുന്നത്. സോനം കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഒരു സിനിമ ചിത്രീകരണത്തിന് എത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.

ബ്ലൈൻഡ് എന്ന സിനിമയിലാണ് സോനം കപൂര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊറിയൻ സിനിമയുടെ റീമേക്ക് ആണ് അത്. ഞങ്ങള്‍ ഒരു ത്രില്ലര്‍ സിനിമ ചെയ്‍തുകൊണ്ടിരിക്കുകയാണ് എന്നാണ് സോനം കപൂര്‍ എഴുതിയത്. എനിക്കും നിങ്ങള്‍ക്കൊപ്പം ഉണ്ടാകണം എന്നാണ് അനില്‍ കപൂര്‍ കമന്റായി എഴുതിയത്. സോനം കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. എന്തായാലും അനില്‍ കപൂറിന്റെ കമന്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വരെ നേടിയ നടിയാണ് സോനം കപൂര്‍.

അനില്‍ കപൂറിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.