ഭര്‍ത്താവ് ആനന്ദ് ആഹൂജയെ കുറിച്ച് സോനം കപൂര്‍.

ബോളിവുഡിലെ യുവനായികമാരില്‍ മുൻനിരയിലാണ് സോനം കപൂര്‍. വ്യവസായിയായ ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്. ആനന്ദ് അഹൂജയ്‍ക്കൊപ്പമുള്ള ഫോട്ടോ സോനം കപൂര്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോള്‍ ആനന്ദ് അഹൂജയ്‍ക്ക് ജന്മദിനാശംസകളുമായി സോനം കപൂര്‍ എത്തിയതാണ് ചര്‍ച്ച.

View post on Instagram

വളരെ മനോഹരമായ ഒരു കുറിപ്പാണ് ജന്മദിന സന്ദേശമായി സോനം കപൂര്‍ എഴുതിയിരിക്കുന്നത്. എന്റെ ജീവിതത്തിലെ പ്രകാശത്തിന് സന്തോഷകരമായ ജന്മദിനാശംസകള്‍. പ്രപഞ്ചം എനിക്ക് തന്ന ഏറ്റവും മികച്ച സമ്മാനമാണ്, മികച്ച പങ്കാളിയാണ്, മികച്ച കാമുകനാണ്, മികച്ച സുഹൃത്താണ് നീ. നല്ല ദിവസവും വര്‍ഷവും ജീവിതവും നേരുന്നു പ്രിയപ്പെട്ടവനെ എന്നുമാണ് സോനം കപൂര്‍ എഴുതിയിരിക്കുന്നത്.

സോനം കപൂറും ആനന്ദ് അഹൂജയും 2018ലാണ് വിവാഹിതരായത്. 

ലണ്ടനില്‍ വെച്ച് ആദ്യമായി കണ്ട് അധികം വൈകാതെ തന്നെ പ്രണയം തിരിച്ചറിഞ്ഞുവെന്നാണ് സോനം കപൂര്‍ ഭര്‍ത്താവിനെ കുറിച്ച് ഒരിക്കല്‍ പറഞ്ഞത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.