അനില്‍ കപൂറിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സോനം കപൂര്‍.

ഹിന്ദി ചലച്ചിത്ര ലോകത്തെ ശ്രദ്ധേയനായ നടനാണ് അനില്‍ കപൂര്‍. എത്രയോ ഹിറ്റ് സിനിമകളില്‍ നായകനായ നടൻ. അനില്‍ കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രായം മധ്യവയസ് കഴിഞ്ഞിട്ടും യൗവനം വിട്ടുമാറാത്ത നടനാണ് അനില്‍ കപൂര്‍ എന്നാണ് ആരാധകര്‍ പറയാറുള്ളത്. അനില്‍ കപൂറിന് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും മകളുമായ സോനം കപൂര്‍.

സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍. ഒരുപാട് ഇഷ്‍ടപ്പെടുന്നു, ഒരുപാട് മിസ് ചെയ്യുന്നു. വിവാഹിതരായിട്ട് 36 വര്‍ഷങ്ങള്‍. പതിനൊന്ന് വര്‍ഷത്തെ പ്രണയമാണ് ഇരുവരും തമ്മില്‍ ഉണ്ടായത്. എന്ത് സ്‍നേഹമാണ്. നിങ്ങളുടെ പ്രണയകഥ സ്‍നേഹസുരഭിലമായിരുന്നു. സിനിമകളില്‍ മാത്രമാണ് പ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നത്, ജീവിതത്തില്‍ ഇല്ല. രണ്ടുപേരെയും ഒരുപാട് സ്‍ നേഹിക്കുന്നു. നിങ്ങളെ ഞങ്ങള്‍ അഭിമാനഭരിതരാക്കി എന്ന് കരുതുന്നു- മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സോനം കപൂര്‍ എഴുതുന്നു. കോസ്റ്റ്യൂം ഡിസൈനര്‍ സുനിത ഭവ്‍നാനിയും അനില്‍ കപൂറും തമ്മില്‍ 1984ലാണ് വിവാഹിതരാകുന്നത്.