Asianet News MalayalamAsianet News Malayalam

‘ഓക്‌സിജന്‍ ക്ഷാമം വേരോടെ നീക്കം ചെയ്യണം’; ഇന്ത്യയിൽ പ്ലാന്റുകള്‍ നിർമ്മിക്കാൻ സോനു സൂദ്

18 ഓക്‌സിജന്‍ പ്ലാന്റുകളാണ് ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലായി സ്ഥാപിക്കാന്‍ പോകുന്നത്. 

sonu sood set up 18 oxygen plants across india
Author
Mumbai, First Published Jun 11, 2021, 8:34 AM IST

കൊവിഡ് രണ്ടാം തരം​ഗം തുടരുന്നതിനിടയിലും ആരോ​ഗ്യപ്രവർത്തകർക്കും സാധാരണക്കാർക്കും കൈത്താങ്ങാകുകയാണ് നടൻ സോനു സൂ​ദ്. രോ​ഗികൾക്ക് ഓക്സിജനും മരുന്നുകളും എത്തിക്കുന്നതിന് മുന്നിൽ തന്നെ ഉണ്ട് സോനുവും കൂട്ടരും. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സോനു സൂദ് ഫൗണ്ടേഷന്‍ ഇപ്പോൾ.

18 ഓക്‌സിജന്‍ പ്ലാന്റുകളാണ് ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലായി സ്ഥാപിക്കാന്‍ പോകുന്നത്. ക്രിപ്‌റ്റോ റിലീഫിന്റെ സഹായത്തോടെയാണ് ഇത്. ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് താരം ആദ്യ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള കാര്യങ്ങള്‍ ചെയ്തത്. അതിന് ശേഷം മങ്കലാപുരത്തും കര്‍ണ്ണാടകയിലും പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. തമിഴ്‌നാട്, കര്‍ണ്ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. 

’കഴിഞ്ഞ കുറച്ച് മാസങ്ങളായ രാജ്യത്ത് ഓക്‌സിജന്റെ ക്ഷാമമാണ് കണ്ട് വരുന്നത്. അതിനാല്‍ ഞാനും എന്റെ ടീമും ഓക്‌സിജന്‍ പ്രശ്‌നം വേരോടെ തീര്‍ക്കണമെന്ന് തീരുമാനിച്ചു. അതിന് ഓക്‌സിജന്‍ പ്ലാന്റുകള്‍ വിവധ സ്ഥലങ്ങളിലായി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാവപ്പെട്ട ജനങ്ങളെ ചികിത്സിക്കുന്ന ആശുപത്രികളിലാണ് ഓക്‌സജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും ഓക്‌സിജന്‍ ലഭിക്കണമെന്നും ആരും ഓക്‌സിജന്‍ ഇല്ലാതെ മരണപ്പെടരുതെന്നുമാണ് ഇതിലൂടെ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്’, എന്ന് സോനു പറഞ്ഞു. നിലവില്‍ 750 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഫൗണ്ടേഷന്‍ നല്‍കി കഴിഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios