എസ്പിബി സാധാരണ നിലയിലേക്ക് എത്താൻ ആഴ്ചകൾ വേണ്ടിവന്നേക്കുമെന്ന് എസ്പി ചരൺ പറഞ്ഞു.

ചെന്നൈ: ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശ്വാസതടസം മാറി തുടങ്ങിയതായും ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചെന്ന് മകൻ എസ്പി ചരൺ അറിയിച്ചു.

വെന്‍റിലേറ്റർ സഹായം തുടരുന്നുണ്ട്. എസ്പിബി സാധാരണ നിലയിലേക്ക് എത്താൻ ആഴ്ചകൾ വേണ്ടിവന്നേക്കുമെന്ന് എസ്പി ചരൺ പറഞ്ഞു. ഓഗസ്റ്റ് 13ന് രാത്രിയാണ് എസ്പിബിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 5ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെ വെന്‍റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.