Asianet News MalayalamAsianet News Malayalam

ബുള്ളറ്റും റെയ്‍ബാനും മോഹന്‍ലാലില്‍ നിന്ന് വാങ്ങാം; ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്

ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്‍റെ റീ റിലീസ്

spadikam contest re release 4k bhadran mohanlal bullet motorcycle rayban sunglass
Author
First Published Feb 3, 2023, 7:21 PM IST

പ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ പഴയ സിനിമകള്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തി തിയറ്ററുകളില്‍ റീ റിലീസ് ചെയ്യുന്നത് ഇപ്പോഴത്തെ ട്രെന്‍ഡ് ആണ്. തമിഴ് സിനിമയില്‍ ഒരു പുതുമയല്ലാതായി തീര്‍ന്ന റീ റിലീസ് മലയാളത്തില്‍ ആദ്യമായി സംഭവിക്കാന്‍ ഇരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്‍ത സ്ഫടികമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റീ റിലീസിനോട് അനുബന്ധിച്ച് ഒരു മത്സരം സംഘടിപ്പിക്കുകയാണ് അണിയറക്കാര്‍. വിജയികള്‍ക്ക് മോഹന്‍ലാലില്‍ നിന്നും ബുള്ളറ്റ് മോട്ടോര്‍സൈക്കിളും റെയ്‍ബാന്‍ കമ്പനിയുടെ സണ്‍ഗ്ലാസും സമ്മാനമായി നേരിട്ട് വാങ്ങാം.

മത്സരത്തക്കുറിച്ച് ഭദ്രന്‍

Win a Bullet and Rayban !!!
നീണ്ട 28 വർഷങ്ങൾ... ഇതിനിടയിൽ കാലം മാറി, മനുഷ്യർ മാറി, ജീവിതങ്ങൾ മാറി, കാഴ്ചപ്പാടുകൾ മാറി, സാഹചര്യങ്ങൾ മാറി, കഥകൾ മാറി, സിനിമകൾ മാറി, പക്ഷേ ആടുതോമയുടെ പകിട്ട് വീഞ്ഞു പോലെ വീര്യമുള്ളതാകുകയായിരുന്നു. മാറ്റേറിയ ഓട്ടക്കാലണയായി 28 കൊല്ലത്തിന് ശേഷം പ്രേക്ഷകരെ അമ്പരപ്പിക്കാൻ 'സ്ഫടികം' നൂതനമായ 4കെ ശബ്‍ദ ദൃശ്യമികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുമ്പോൾ അതൊരു ആഘോഷമാക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. 

മുണ്ട് പറിച്ചടിക്കുന്ന, മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന, എസ് ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റിൽ ഇട്ട ആട് തോമയുടെ കരളിന്‍റെ കരളായ കറുത്ത റെയ്ബാൻ കണ്ണടയും ചങ്കിടിപ്പിന്‍റെ താളമായ ബുള്ളറ്റും ഈ ഭൂമിയിൽ ഉശിരുള്ളവർക്കായി ഞങ്ങൾ നൽകുകയാണ്. അവർക്കിനിയുള്ള ജീവിതത്തിൽ സ്ഫടികം പോലെ തിളക്കമുള്ളൊരു ഓർമ്മയായി സൂക്ഷിച്ചുവയ്ക്കാനൊരു സ്നേഹോപഹാരം. 
#സ്‌ഫടികം റീറിലീസ് ആഘോഷമാക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി ഒരുക്കുന്ന മത്സരത്തിൽ തിരഞ്ഞെടുക്കുന്ന രണ്ടു ഭാഗ്യശാലികൾക്ക് ഞെട്ടിക്കുന്ന സമ്മാനങ്ങൾ സാക്ഷാൽ ആടുതോമയുടെ കയ്യിൽ നിന്നും ലഭിക്കുന്നതാണ്.
ഒന്നാം സമ്മാനം - പുതു പുത്തൻ ബുള്ളറ്റ്.
രണ്ടാം സമ്മാനം - പുതു പുത്തൻ റെയ്ബാൻ ഗ്ലാസ്. 

ALSO READ : 'വിക്രം' സ്റ്റൈലില്‍ ടൈറ്റില്‍ ടീസര്‍; ലോകേഷ്- വിജയ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം...
• സ്ഫടികം സിനിമ കണ്ട് ടിക്കറ്റിൻ്റെ ഫോട്ടോയുള്‍പ്പെടെ തിയറ്ററിൽ നിന്നുള്ള നിങ്ങളുടെ സെൽഫി, #SpadikamContest എന്ന ഹാഷ്‍ടാഗോടെ ഫേസ്ബുക്കിലോ, ഇൻസ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്യൂ. കൂടാതെ ടിക്കറ്റിനോടൊപ്പം നിങ്ങളുടെ പേരും മൊബൈൽ നമ്പറും മേൽവിലാസവും സഹിതം ചുവടെ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലെ വാട്സ്ആപ്പിലേക്ക് അയക്കൂ. 
• ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നവർ ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ 
തിയറ്ററിന്റെ മുന്നിൽ നിൽക്കുന്ന സെൽഫി, #SpadikamContest എന്ന ഹാഷ്‍ടാഗോടെ ഫേസ്ബുക്കിലോ, ഇൻസ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്യൂ. കൂടാതെ ടിക്കറ്റിനോടൊപ്പം നിങ്ങളുടെ പേരും മൊബൈൽ നമ്പറും മേൽവിലാസവും സഹിതം ചുവടെ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലെ വാട്സ്ആപ്പിലേക്ക് അയക്കൂ. 
ഫോൺ നമ്പർ: 7034507709
ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കായിരിക്കും സമ്മാനം. ഫെബ്രുവരി 16 വരെ കോണ്ടെസ്റ്റിൽ നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്.
*പ്രത്യേക ശ്രദ്ധയ്ക്ക്: ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ ഒന്നിൽ കൂടുതൽ ആളുകൾ അയച്ചാൽ അസാധു ആകുന്നതായിരിക്കും*
അപ്പോൾ എങ്ങനാ, ഉറപ്പിക്കുകയല്ലേ?
**Terms & Conditions Apply**

Follow Us:
Download App:
  • android
  • ios