Asianet News MalayalamAsianet News Malayalam

പ്രജേഷ് സെന്നിന്റെ ഹൗഡിനിയിൽ സ്പെഷ്യൽ നായിക! മീനയാവാൻ മലയാളത്തിന്റെ ശാലീന സൗന്ദര്യമായ ജലജയുടെ മകൾ ദേവി

പ്രജേഷ് സെന്നിന്റെ ഹൗഡിനിയിൽ സ്പെഷ്യൽ നായിക! മീനയാവാൻ മലയാളത്തിന്റെ ശാലീന സൗന്ദര്യമായ ജലജയുടെ മകൾ ദേവി 

Special heroine in Prajesh Sen s Houdini Devi is the daughter of  graceful beauty of Malayalam Jalaja as Meena
Author
First Published Nov 11, 2023, 10:37 PM IST

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നടി ജലജയുടെ മകൾ ദേവി. മലയാളത്തിന്റെ ശാലീന സുന്ദരിയായിരുന്ന ജലജയുടെ മകളാണ് ദേവി. ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു. വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭർത്താവായ പ്രകാശുമൊത്ത് ബഹ്റിനിൽ സെറ്റിൽ ചെയ്തു.

ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റിനിൽ ആയിരുന്നു. പിന്നീട് ഹയർ സ്റ്റഡീസ് യുഎസ്സിലും ചെയ്തു. ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്. " ദേവിക്ക് അഭിനയം താൽപ്പര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ; " എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്.

മാലിക്  എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ദേവി അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്ത് ഹരിശീ കുറിച്ചു, അതേ ചിത്രത്തിൽത്തന്നെ വലിയൊരു ഇടവേളക്കുശേഷം ജലജയും അഭിനയിച്ചിരുന്നു. വലിയൊരു ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു ആ ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് ജലജ പറഞ്ഞിരുന്നത് ശ്രദ്ധേയമായി. മികച്ച നർത്തകി കൂടിയാണ് ദേവി. ചെറുപ്പം മുതൽ തന്നെ നൃത്തത്തിൽ പരിശീലനം നേടിയിരുന്നു ദേവി. ഹൗസിനി എന്ന ചിത്രത്തിൽ ദേവി നായികയായതിനേക്കുറിച്ച് സംവിധായകൻ പ്രജേഷ് സെന്നിൻ്റെ പ്രതികരണമിതായിരുന്നു.

കറച്ചു നാളായി ദേവിയുടെ കാര്യം മനസ്സിലുണ്ടായിരുന്നു. ഈ സമയത്താണ് ഹൗഡിനി ആരംഭിക്കാനുള്ള സമയമായത്. ഈ ചിത്രത്തിലെ നായികയെ നിശ്ചയിക്കേണ്ടി വന്നപ്പോൾ അസ്സോസ്സിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാരാണ് ദേവിയുടെ കാര്യം നിർദ്ദേശിച്ചത്. അതും കൂടി ആയപ്പോൾ ദേവിയെ പരിഗണിക്കുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും രണ്ടു സീനുകൾ കൊടുത്തത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

Read more:  രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: നിർമിച്ചവരും പങ്കിട്ടവരും കുടുങ്ങും, സുപ്രധാന നീക്കവുമായി ദില്ലി പൊലീസ്

ഇതിലെ മീന എന്ന കഥാപാത്രം അങ്ങനെ ദേവിയിൽ ഭദ്രമായി. മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ യാണ് മീന എന്ന കഥാപാത്രം. നന്ദന്റെ ജീവിതത്തിൽ എന്നും താങ്ങും തണലുമാകുന്ന കഥാപാത്രം. പല പ്രതിസന്ധികളേയും നന്ദന് തരണം ചെയ്യേണ്ടി വരുമ്പോഴൊക്കെ മീനയുടെ സാന്നിദ്ധ്യം ഏറെ നിർണ്ണായകമായിരുന്നു. ഇത്തരത്തിൽ സുപ്രധാന വേഷമാണ് ദേവിയുടെതെന്നും അണിയറ പ്രവർത്തകർ പറയുന്നു.  

Follow Us:
Download App:
  • android
  • ios