ജൂനിയര്‍ എൻടിആറിനും വേണ്ടിയല്ല താൻ തിരക്കഥ എഴുതുന്നത് എന്നും ശ്രീകാന്ത് വ്യക്തമാക്കുന്നു.
നാനി നായകനായി വേഷമിട്ട ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദസറ. സംവിധാനം നിര്‍വഹിച്ച് ശ്രീകാന്ത് ഒഡേലയാണ്. കീര്‍ത്തി സുരേഷായിരുന്നു നായിക. സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ പുതിയ ചിത്രത്തിലും നാനിയായിരിക്കും നായകൻ എന്നാണ് പുതിയ റിപ്പോര്‍ട്ട്.
പ്രഭാസിനും ജൂനിയര്‍ എൻടിആറിനും വേണ്ടി തിരക്കഥ എഴുതുന്നു എന്ന റിപ്പോര്‍ട്ട് നാനി നായകനായ ദസറ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡേല നിഷേധിച്ചിരിക്കുകയാണ്. അവയെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. നിലവില്‍ ഞാൻ ഒരേയൊരു സിനിമയുടെ തിരക്കഥ മാത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്. അത് നാനിക്ക് വേണ്ടിയുള്ള ആക്ഷൻ ചിത്രത്തിന്റേതാണ് എന്നും ശ്രീകാന്ത് ഒഡേല വ്യക്തമാക്കി.
നാനി നായകനായി വേഷമിടുന്ന പുതിയ ചിത്രമായി ഹായ് നാണ്ണായാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. വ്യത്യസ്‍തമായ ഒരു ഗെറ്റപ്പിലായിരിക്കും നാനി ചിത്രത്തില്‍ വേഷമിടുന്നത്. ജയറാമും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുമ്പോള്‍ നിര്‍മാണം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ നിര്‍വഹിക്കുന്നത്.
മകള്‍ അച്ഛൻ ബന്ധം സംസാരിക്കുന്ന ചിത്രം ഡിസംബർ ഏഴിന് പ്രദര്‍ശനത്തിനെത്തും. ഹിന്ദിയിൽ 'ഹായ് പപ്പ' എന്നാണ് ചിത്രത്തിന്റെ പേര്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധാനം ഷൊര്യുവാണ് നിര്‍വഹിക്കുന്നത്. തിരക്കഥ എഴുതുന്നതും ഷൊര്യുവാണ്. ഹിഷാം അബ്‍ദുൽ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഒരു ഗാനം ആലപിക്കുകയും ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഇ വി വി സതീഷും പിആര്‍ഒ ശബരിയാണ്.
Read More: മമ്മൂട്ടി മൂന്നാമത് മാത്രം. യുവ താരം ഒന്നാമത്, രണ്ടാമത് വൻ സര്‍പ്രൈസ്
