പലതവണ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴും രഞ്ജിനിയുടെ മനോഭാവത്തിലോ പെരുമാറ്റത്തിലോ മാറ്റം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചതുമില്ല. ഏഷ്യാനെറ്റില്‍ സപ്രേഷണം ചെയ്തിരുന്ന സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി യഥാര്‍ത്ഥത്തില്‍ മലയാളികളിലേക്ക് വേരുറപ്പിച്ചത്.  ഇപ്പോള്‍ തന്റെ കരിയര്‍ ബ്രേക്കിന് കാരണമായ ഷോയെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു രഞ്ജിനി.

തന്നെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് സ്റ്റാര്‍ സിങ്ങറാണെന്ന് രഞ്ജിനി പറയുന്നു. താന്‍ കേരളത്തിന് പുറത്തു തന്നെയായിരുന്നു. അത് എന്റെ ഭാഷയെയും കാര്യമയി ബാധിച്ചിരുന്നു. തന്റെ വരവ് തനിക്കും മലയാളികള്‍ക്കും ഒരു കള്‍ച്ചറല്‍ ഷോക്കായിരുന്നു. സ്റ്റാര്‍ സിങ്ങര്‍ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരേടാണ്. തന്നെ പൂര്‍ണമായും ഒരു മലയാളിയാക്കിയത് അതായിരുന്നു. 

അന്ന് ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ തന്റെ പ്രസന്റേഷന്‍ സ്റ്റൈല്‍ മാറ്റണമെന്ന് പ്രാഡ്യൂസര്‍ ആവശ്യപ്പെട്ടു. അന്ന് മലയാളത്തിലെ പ്രയോഗങ്ങള്‍ പഠിച്ചത് ഇന്നും ഓര്‍ക്കുന്നതായും രഞ്ജിനി പറഞ്ഞു. സ്റ്റാര്‍ സിങ്ങറിന് ശേഷം സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും രഞ്ജിനി അനിവാര്യ ഘടകമായിരുന്നു. സ്റ്റാര്‍ സിങ്ങറിന് ശേഷം നിരവധി റിയാലിറ്റി ഷോകളില്‍ ആങ്കറായി എത്തിയ രഞ്ജിനി ഇന്നും സജീവമാണ്. ഇടക്കാലത്ത് ഏഷ്യാനെറ്റിലെ ബിഗ് ബോസിലെത്തിയ താരം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.