ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരിൽ ആരംഭിച്ചു

സണ്ണി വെയ്‌ൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രമാണ് 'പടവെട്ട്' . ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരിൽ ആരംഭിച്ചു. നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരുവി എന്ന തമിഴ് ചിത്രത്തിലൂടെ തിളങ്ങിയ അദിതി ബാലൻ ആണ് നായിക. ഗോവിന്ദ് വസന്തയാണ് സംഗീതം.

Add Asianetnews as a Preferred SourcegooglePreferred

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' നേടിയിരുന്നു.

2020–ൽ ആണ് പടവെട്ട്‌ റിലീസിനൊരുങ്ങുന്നത്. ദീപക് ഡി മേനോൻ, ഷെഫീഖ് മുഹമ്മദ് അലി, രംഗനാഥ് രവി, സുഭാഷ് കരുൺ, റോണക്സ് സേവിയർ, മഷർ ഹംസ എന്നിങ്ങനെ ഒരു ശക്തമായ കൂട്ടുകെട്ട് ക്യാമറയ്ക്കു മുന്നിലും പിന്നിലും അണിനിരക്കുന്നുണ്ട്.