മലയാളത്തിന്റെ പ്രിയതാരം സുകുമാരൻ വിടവാങ്ങിയിട്ട് 23 വര്‍ഷം തികയുന്നു. സുകുമാരന്റെ അശം പൃഥ്വിരാജിലുമുണ്ടെന്നാണ് സുപ്രിയ മേനോൻ പറയുന്നത്.

അച്ഛൻ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ 'പ്രസിദ്ധമായ' ദേഷ്യം പോലും അതുപോലെ കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കുമെന്നുമാണ്
സുപ്രിയ മേനോൻ പറയുന്നത്. അച്ഛന് അഭിമാനമാവാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. എല്ലാക്കാലത്തും മിസ് ചെയ്യുന്നു എന്ന് തന്നെയായിരുന്നു ഇന്ദ്രജിത്തും പറയുന്നത്. 1997 ജൂണ്‍ 16ന് ആയിരുന്നു സുകുമാരൻ മരിച്ചത്.