Asianet News MalayalamAsianet News Malayalam

ഡാഡ ഇന്ന് വരുമോ?; മകള്‍ ചോദിച്ചുകൊണ്ടിരിക്കുന്നുവെന്ന് സുപ്രിയ മേനോൻ

ഡാഡയെ കാണാൻ കാത്തിരിക്കുകയാണ് അല്ലിയും താനുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ.

Supriya Menon share her photo
Author
Thiruvananthapuram, First Published May 8, 2020, 11:08 AM IST

മലയാളത്തിന്റെ പ്രിയതാരം, പൃഥ്വിരാജ് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ചെയ്യുകയാണ്. വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലാണ് ഇപ്പോള്‍ പൃഥ്വിരാജ് ഉള്ളത്. പൃഥ്വിരാജിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് ഭാര്യ സുപ്രിയ പറയുന്നത്.

എന്നാണ് ലോക്ക് ഡൗണ്‍ അവസാനിക്കുകയെന്ന് മകള്‍ ഓരോ ദിവസവും ചോദിക്കും. ഡാഡ ഇന്ന് തിരിച്ചുവരുമോയെന്ന് ചോദിക്കുമെന്നും സുപ്രിയ പറയുന്നു. പൃഥ്വിരാജിനായുള്ള കാത്തിരിപ്പിലാണ് സുപ്രിയ. താനും അല്ലിയും ദാദയുമായി ചേരാൻ കാത്തിരിക്കുകയാണ് എന്ന് സുപ്രിയ പറയുന്നു. പൃഥ്വിരാജിനായി കാത്തിരിക്കുന്നുവെന്നു മുമ്പും സുപ്രിയ സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു. പൃഥ്വിരാജിനും അല്ലിക്കും ഒപ്പമുള്ള ഫോട്ടോയും സുപ്രിയ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios