Asianet News MalayalamAsianet News Malayalam

'വിലമതിക്കാനാകാത്ത സെല്‍ഫി', മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി സുപ്രിയ മേനോൻ

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി സുപ്രിയ മേനോൻ.

Supriya Menon share her photo
Author
Kochi, First Published Mar 24, 2021, 7:30 PM IST

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍  ബറോസിന്റെ പൂജ ചടങ്ങിന് ഇന്ന് എത്തിയിരുന്നു. ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള സുപ്രിയ മേനോന്റെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. സുപ്രിയ മേനോൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സുപ്രിയ മേനോനും പൂജ ചടങ്ങിന് എത്തിയിരുന്നു.

വിലമതിക്കാനാകാത്ത സെല്‍ഫിയെന്ന് സുപ്രിയ മേനോൻ പറയുന്നു. ഈ മനുഷ്യന്‍ എന്ത് കൂളാണ് എന്നും സുപ്രിയ മേനോൻ എഴുതുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് സിമ്പിള്‍ ലുക്കില്‍ ആയിരുന്നു മമ്മൂട്ടി പൂജ ചടങ്ങിന് എത്തിയത്. ഒട്ടേറെ താരങ്ങള്‍ മമ്മൂട്ടിയുടെ അടക്കമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത.്

ജിജോ പുന്നൂസ് ആണ് സിനിമയുടെ രചയിതാവ്.

പാസ് വേഗ, റഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‍കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലായിരിക്കും പാസ് വേഗ എത്തുക.

Follow Us:
Download App:
  • android
  • ios