അലംകൃതയുടെയും മറിയമിന്റെയും ക്യൂട്ട് ഫോട്ടോ പങ്കുവെച്ച് സുപ്രിയ മേനോൻ.

പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും കുടുംബങ്ങള്‍ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. വിശേഷ ദിവസങ്ങളില്‍ ഇരുതാരങ്ങളുടെയും കുടുംബംഗങ്ങള്‍ പരസ്‍പരം ആശംസകള്‍ നേരാറുണ്ട്. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും ഇരു കുടുംബങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ അല്ലിയുടെയും (Alamkritha) ദുല്‍ഖറിന്റെ മകള്‍ മിന്നിയുടെയും (Maryam) ഫോട്ടോ പങ്കുവെച്ചിരിക്കുയാണ് സുപ്രിയ മേനോൻ.

അല്ലിയും ഞങ്ങളുടെ മിന്നിയുമെന്നാണ് ഫോട്ടോയ്‍ക്ക് സുപ്രിയ മേനോൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. മുഖം മറിച്ചുപിടിക്കുന്ന തരത്തിലാണ് ഫോട്ടോയില്‍ ഇരുവരുമുള്ളത്. എന്തായാലും കുട്ടി കൂട്ടുകാരുടെ ഫോട്ടോയ്‍‍ക്ക് കമന്റുകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മറിയം എന്നാണ് ദുല്‍ഖറിന്റെ മകളുടെ മുഴുവൻ പേര്.

View post on Instagram

മകളുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുന്ന താരദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. അലംകൃത എഴുതുന്ന കവിതകളെ കുറിച്ചും വരയ്‍ക്കുന്ന ചിത്രങ്ങളെ കുറിച്ചുമൊക്കെ പൃഥ്വിരാജും ദുല്‍ഖറും വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെയും അലംകൃക പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയിട്ടുണ്ട്. അലംകൃതയുടെ വിശേഷങ്ങള്‍ എല്ലാം ഓണ്‍ലൈനില്‍ തരംഗമായി മാറാറുമുണ്ട്.

പൃഥ്വിരാജിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം 'ബ്രോ ഡാഡി'യാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യില്‍ മോഹൻലാലാണ് നായകൻ എന്ന പ്രത്യേകതയുമുണ്ട്. ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം 'ഹേയ് സിനാമിക'യാണ്. തമിഴ് ഭാഷയിലുള്ള ദുല്‍ഖര്‍ ചിത്രം അടുത്ത മാസം 25ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.