ലോക നഴ്‍സസ് ദിനത്തില്‍ ആശംസകളുമായി മഞ്‍ജു വാര്യരും സുരേഷ് ഗോപിയും.

ഇന്ന് ലോക നഴ്‍സസ് ദിനമാണ്. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ നഴ്‍സുമാര്‍ ചെയ്യുന്ന ജോലിക്ക് നന്ദി പറയാൻ വാക്കുകള്‍ മതിയാകില്ല. എല്ലാവരും നഴ്‍സ് ദിനത്തില്‍ ആശംസകളുമായി എത്തുന്നു. നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദിയെന്നാണ് മഞ്‍ജു വാര്യര്‍ പറയുന്നത്.

മറ്റാരും ചെയ്യാത്തത് ചെയ്യാൻ, മറ്റാർക്കും ചെയ്യാൻ കഴിയാത്ത ഒരു മാർഗം, നമ്മൾ കടന്നുപോകുന്ന എല്ലാവരെയും പ്രചോദിപ്പിക്കുക; അത് ഒരു നഴ്‌സായിരിക്കണം. നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി എന്നാണ് മഞ്‍ജു വാര്യര്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് മഞ്‍ജു വാര്യരുടെ വാക്കുകള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. നടൻ സുരേഷ് ഗോപിയും നഴ്‍സസ് ദിനത്തില്‍ ആശംസകളുമായി എത്തി.

മനുഷ്യരാശിയുടെ രക്ഷകർ! ലോകമെമ്പാടുമുള്ള നഴ്‍സുമാരുടെ പരിചരണം, ആശങ്ക, പ്രതിബദ്ധത എന്നിവയ്ക്ക് ഒരു സല്യൂട്ട്. ദുഷ്‌കരമായ സമയങ്ങളിൽ അവിടെ ഉണ്ടായിരുന്നതിന് നന്ദിയെന്നാണ് സുരേഷ് ഗോപി എഴുതിയിരിക്കുന്നത്.

സുരേഷ് ഗോപിയുടെ പോസ്റ്റിന് കമന്റായും ഒട്ടേറെ പേര്‍ നഴ്‍സസ് ദിനം ആശംസിക്കുന്നു.