നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ അനിൽ നെടുമങ്ങാടിൻ്റെ അപ്രതീക്ഷിത വിയോഗവാർത്ത അറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് സിനിമാ ലോകം. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലിയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ അനിലിന്റെ മരണത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. ഒരുമിച്ച് അഭിനയിക്കാൻ വലിയ ആ​ഗ്രഹമായിരുന്നുവെന്ന് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചു. 

"അവിശ്വസനീയമായ മറ്റൊരു കഴിവ് കൂടി ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഒരിക്കലും അദ്ദേഹത്തെ നേരിൽ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ വളരെയധികം പ്രശംസിച്ചു. അനിലുമായി അഭിനയിക്കാൻ ആഗ്രഹിക്കുകയും ഇതിനകം തന്നെ നിർമ്മാതാക്കളോട് ഇതിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നഷ്ടം പൂർണ്ണമായും എന്റേതാണ്. ആർ‌ഐ‌പി അനിൽ നെടുമങ്ങാട്!" എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്.  

We've lost another incredible talent! Never had the chance to meet him in person but admired his skill a lot. Really...

Posted by Suresh Gopi on Friday, 25 December 2020

മലങ്കര ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം. 

പൃഥ്വിരാജും ബിജു മേനോനും പ്രധാനവേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അനിലിന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ. ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. സച്ചിയായിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.