വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂര്യ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ നായകനായി സുധ കൊങ്കര പ്രസാദിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് എത്തിയ സൂരരൈ പൊട്ര് വൻ വിജയമായിരുന്നു. 

മിഴ്​ നടൻ സൂര്യയ്ക്ക്​ കൊവിഡ്​ നെഗറ്റീവായി. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചെന്നൈയിലെ ആശുപത്രിയിൽ കൊവിഡ് ചികിത്സ കഴിഞ്ഞ് സൂര്യ വീട്ടിൽ മടങ്ങി എത്തിയെന്നും കാർത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.

”അണ്ണാ തിരികെ വീട്ടിലെത്തി, എല്ലാം സുരക്ഷിതമാണ്. ഏതാനും ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ കഴിയണം. നിങ്ങളുടെയെല്ലാം പ്രാർഥനകൾക്ക് നന്ദി പറയാതിരിക്കാൻ കഴിയില്ല,” എന്നായിരുന്നു കാർത്തിയുടെ ട്വീറ്റ്.

Scroll to load tweet…

കഴിഞ്ഞയാഴ്ചയാണ് കൊവിഡ് ബാധിതനായതിനെ തുടർന്ന് സൂര്യയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം തന്നെയാണ് പോസിറ്റീവായ കാര്യം ആരാധകരെ അറിയിച്ചത്. കൊവിഡ് ബാധിച്ചു, ചികിത്സ നടത്തിയതിനാല്‍ എനിക്ക് ബുദ്ധിമുട്ടുകളില്ല. ജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്ന് നമുക്കെല്ലാവർക്കും മനസ്സിലാകും. ഹൃദയത്തെ തളർത്താൻ കഴിയില്ല. അതേസമയം സുരക്ഷയും ശ്രദ്ധയും ആവശ്യമാണ്. ഞങ്ങളെ ചികിത്സിക്കുന്ന ഡോക്ടർമാരോട് സ്നേഹവും നന്ദിയും എന്നായിരുന്നു സൂര്യ പറഞ്ഞത്.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂര്യ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ നായകനായി സുധ കൊങ്കര പ്രസാദിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് എത്തിയ സൂരരൈ പൊട്ര് വൻ വിജയമായിരുന്നു.