മോഹൻലാലും സൂര്യയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കാപ്പാൻ മോഷണവിവാദത്തില്‍.

മോഹൻലാല്‍ - സൂര്യ കൂട്ടുകെട്ടില്‍ വരുന്ന തമിഴ് ചിത്രം മോഷണ വിവാദത്തില്‍‌. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്റെ പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് മോഷണവിവാദത്തില്‍ പെട്ടത്. ജോണ്‍ ചാര്‍ലിസ് എന്നയാളാണ് തന്റെ കഥ മോഷ്‍ടിച്ചുവെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സാരവേദി എന്ന തന്റെ സിനിമയുടെ കഥ കെ വി ആനന്ദിനോട് മുമ്പ് പറഞ്ഞിരുന്നുവെന്ന് ജോണ്‍ ചാര്‍ലിസ് പറയുന്നു. രണ്ട് വര്‍ഷമായി സിനിമ സംബന്ധിച്ച് കെ വി ആനന്ദില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. എന്നാല്‍ കാപ്പാന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ താൻ ഞെട്ടിപ്പോയിയെന്നാണ് ജോണ്‍ ചാര്‍ലിസ് പറയുന്നത്. സംഭവത്തില്‍ ജോണ്‍ ചാര്‍ലിസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കാപ്പാനില്‍ സയ്യേഷ, സൂര്യ എന്നിവരും പ്രധാന കഥാത്രങ്ങളായുണ്ട്.