ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി സിനിമയിലേക്ക് എത്തിയ താരമാണ് സുസ്‍മിത സെൻ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ സുസ്‍മിത സെൻ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കി. സിനിമകളില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സുസ്‍മിത സെന്നിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തിരിച്ചുവരുന്നുവെന്ന് സൂചിപ്പിച്ച് സുസ്‍മിത സെൻ രംഗത്ത് എത്തിയിരിക്കുന്നു. ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ടാണ് സുസ്‍മിതാ സെൻ തിരിച്ചുവരവിനെ കുറിച്ച് സൂചനകള്‍ നല്‍കുന്നത്.

ക്ഷമയോടുള്ള സ്‍നേഹത്തെ ഞാൻ ആദരിക്കുന്നു. എന്റെ ആരാധകരുടെ ആരാധികയായി എന്നെ അതു മാറ്റുന്നു. എന്റെ ഇടവേളയിലുടനീളം ഓരോ ഘട്ടത്തിലും എന്നെ സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുന്നു. ഞാൻ അവര്‍ക്ക് വേണ്ടി തിരിച്ചുവരുന്നു. പത്ത് വര്‍ഷം കാത്തിരിക്കുന്നു- സുസ്‍മിത സെൻ എഴുതുന്നു. നോ പ്രോബ്ലം എന്ന സിനിമയിലാണ് സുസ്‍മിത സെൻ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.