മുൻ ലോകസുന്ദരിയും നടിയുമായ സുസ്‍മിത സെന്നും ഫാഷൻ മോഡലുമായ റോഹ്‍മാൻ ഷോളും തമ്മിലുള്ള പ്രണയം കുറെ നാളായി സിനിമ മാധ്യമങ്ങളില്‍ വരാൻ തുടങ്ങിയിട്ട്. ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുമുണ്ട്. ചിത്രങ്ങള്‍ വൈറലാകാറുമുണ്ട്.  സുസ്‍മിതയും റോഹ്‍മാനും വിവാഹിതരാകാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സുസ്‍മിത സെൻ വിവാഹിതയാകാൻ പോകുന്നുവെന്ന് 'വോഗ്' ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുസ്‍മിതയോട് റൊഹ്‍മാൻ വിവാഹഭ്യര്‍ഥന നടത്തിയെന്നും അത് അവര്‍ സമ്മതിക്കുകയും ചെയ്‍തുവെന്നാണ് റിപ്പോര്‍ട്ട്. 2019 അവസാനത്തോടെയായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.