ഹൈദരാബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.

താനും ദിവസങ്ങൾക്ക് മുമ്പാണ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തെന്നിന്ത്യൻ താരം ത​മ​ന്ന ഭാ​ട്ടി​യ രോഗമുക്തയായത്. തിരിച്ചെത്തിയ മകളെ സ്വീകരിക്കുന്ന തമന്നയുടെ മാതാപിതാക്കളുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ശരീര സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയാണ് താരം. 

വര്‍ക്കൗട്ട് വീഡിയോയാണ് തമന്ന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. "ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതിയ ചുവടുകള്‍ വച്ച് എന്‍റെ സ്റ്റാമിന വീണ്ടെടുക്കാനുള്ള സമയമാണിത്. കൊറോണ വൈറസില്‍ നിന്ന് മുക്തരായതിന് ശേഷം ഇത് വളറെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പഴയതുപോലെ തുടരുക, പക്ഷേ നിങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നുന്നുണ്ടെന്ന് ഉറപ്പാക്കുക" തമന്ന കുറിക്കുന്നു.

View post on Instagram

ഹൈദരാബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ അപകടത്തിൽ നിന്ന് പൂർണ്ണമായും കരകയറുമെന്ന് വിശ്വാസമുണ്ടെന്നും താരം നേരത്തെ പോസ്റ്റിൽ കുറിച്ചിരുന്നു. ആദ്യം ആശുപത്രിയിലായിരുന്ന തമന്ന ആരോ​ഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഫ്ലാറ്റിൽ ചികിത്സ തുടർന്നിരുന്നു.