ചിത്രത്തില്‍ ധനുഷും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
നടൻ ധനുഷ് ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നു. 2017ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'പാ പാണ്ഡി'യായിരുന്നു ധനുഷിന്റെ ആദ്യ സംവിധാന സംരഭം. നാഗാര്‍ജുനയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം ധനുഷ് സംവിധാനം ചെയ്യുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ധനുഷ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്.
വിഷ്‍ണു വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് സിനിമ ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. എക്സറ്റൻഡഡ് കാമിയോ ആയി ധനുഷ് ചിത്രത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സണ്‍ പിക്ചേഴ്‍സ് നിര്‍മിക്കാൻ പോകുന്ന ചിത്രമായിരിക്കും ധനുഷ് സംവിധാനം ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്.
ധനുഷ് നായകനായി 'വാത്തി' എന്ന ചിത്രമാണ് ഇനി വൈകാതെ റിലീസ് ചെയ്യാനുള്ളത്. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റ സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണ്.
'നാനേ വരുവേൻ' എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെല്‍വരാഘവൻ അതിഥി കഥാപാത്രമായെത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം യാമിനി യജ്ഞമൂര്‍ത്തിയാണ്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. നായകൻ ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടാനായിരുന്നു. ബോക്സ് ഓഫീസില്‍ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ സംഗീത സംവിധായകൻ യുവാന്‍ ശങ്കര്‍ രാജയായിരുന്നു.
Read More: 'പഠാനാ'യി ആകാംക്ഷയോടെ ആരാധകര്‍, ഇതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
