Asianet News MalayalamAsianet News Malayalam

Mammootty |'കാരവാൻ ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ നോക്കും'; മമ്മൂട്ടിയെ തൊഴണമെന്ന് നിർമാതാവ്

മുതല്‍ മന്നന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നിർമാതാവിന്റെ പരാമാർശം.  

tamil film producer k rajan praises mammootty
Author
Chennai, First Published Nov 3, 2021, 11:24 AM IST

ലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടനാണ് മമ്മൂട്ടി(mammootty). മലയാളത്തിന് പുറമെ ഇതര ഭാ​ഷാ ചിത്രങ്ങളിലും തന്റെ അഭിനയപാടവം കാഴ്ചവച്ച താരത്തിന് ആരാധകരും ഏറെയാണ്. നിലവിൽ ഏജന്റ്(agent) എന്ന തെലുങ്ക്(telugu) ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് മുതിര്‍ന്ന നിര്‍മ്മാതാവ്(film producer) കെ രാജന്‍( k rajan) നടത്തിയ പരാമര്‍ശമാണ് ശ്രദ്ധനേടുന്നത്. 

തമിഴ്‌നാട്ടിലെ സൂപ്പര്‍ താരങ്ങളുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് കൊണ്ട് സംസാരിക്കവെ മമ്മൂട്ടിയെ കയ്യെടുത്ത് തൊഴാല്‍ തോന്നുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുതല്‍ മന്നന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നിർമാതാവിന്റെ പരാമാർശം.  

കെ രാജന്റെ വാക്കുകള്‍ ഇങ്ങനെ

മേക്കപ്പ് ചെയ്യാനുള്ള ബോംബെയില്‍ നിന്ന് കൊണ്ടുവരണം. നിര്‍മാതാക്കള്‍ എന്തു ചെയ്യും. തെരുവിലാകുന്ന അവസ്ഥയാണ്. ആര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പടം എടുക്കേണ്ടത്. ഒരു സിനിമ ചെയ്താല്‍ 10 ശതമാനമെങ്കിലും ലാഭം കിട്ടണം. മുടക്ക് മുതലെങ്കിലും തിരിച്ചു കിട്ടണ്ടേ. അങ്ങനെ ആയാൽ മാത്രമെ സിനിമ എടുക്കാന്‍ സാധിക്കൂ. നഷ്ടമില്ലെങ്കില്‍ ആ നിര്‍മ്മാതാവ് പടമെടുക്കും. നൂറ് പേര്‍ക്ക് ജോലി കിട്ടും. താരങ്ങള്‍ക്ക് ജോലി കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തൊഴിലാളികള്‍ക്ക് ജോലി കിട്ടണം. അതാണ് പ്രധാനം.

13 ലക്ഷത്തിലേറെ ഫോളോവേഴ്സ്; ട്വിറ്ററില്‍ മമ്മൂട്ടി തിരികെ ഫോളോ ചെയ്യുന്നത് രണ്ടു പേരെ മാത്രം!

ഇപ്പോള്‍ കാരവാന്‍ ഇല്ലാതെ പലര്‍ക്കും പറ്റില്ല. ഞാന്‍ എല്ലാവരെയും പറയുന്നില്ല. രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണം. ഇതൊക്കെ കാണുമ്പോഴാണ് ഒരാളെ തൊഴാന്‍ തോന്നുന്നത്. അയാള്‍ ഇവിടുത്ത് കാരനല്ല. കേരളക്കാരനാണ്. മമ്മൂട്ടിയെന്ന പേരില്‍ ഒരാളുണ്ട്. സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്‌നാട്ടിലാണ് ഷൂട്ടെങ്കിലും അതിൽ തന്നെ വരും. ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മാതാവിന്റെ തലയില്‍ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണ്ടേ.

അഖിൽ അക്കിനേനിയുടെ ‘ഏജന്റ്’; ഷൂട്ടിം​ഗിനായി മമ്മൂട്ടി ഹംഗറിയിൽ

Follow Us:
Download App:
  • android
  • ios