ചിത്രത്തിൽ സുരുളി എന്ന സുപ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത് സന്തോഷാണ് ആണ്. ദേവനന്ദ എസ്.എസ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം: 29-ാത് കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഭാഷാ ചിത്ര വിഭാഗത്തിൽ മത്സരത്തിനായി മലയാളി നിർമ്മാതാവ് സന്തോഷ് ദാമോദന്‍റെ തമിഴ് ചിത്രവും. ഹിറ്റ് മലയാളം ചിത്രങ്ങളുടെ നിർമാതാവിൻന്‍ഫെ റോളിൽ നിന്ന് തമിഴ് ചലച്ചിത്ര രംഗത്തേക്ക് നിർമാതാവായും അഭിനേതാവായും സന്തോഷ് ദാമോദരൻ എത്തുന്ന സായവനം എന്ന ചിത്രമാണ് ഡിസംബർ 5 മുതൽ 12 വരെ നടക്കുന്ന കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തമിഴിൽ നിന്നുള്ള ഭാഷാ ചിത്രമായി പ്രദർശനത്തിന് എത്തുന്നത്.
സന്തോഷ് ദാമോദരൻ തന്നെ നിർമ്മാണവും അനിൽ സംവിധാനവും നിർവഹിക്കുന്ന 'സായവനം' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ദാമോദരൻ തമിഴ് സിനിമാ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. ചിത്രത്തിൽ സുരുളി എന്ന സുപ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത് സന്തോഷാണ് ആണ്. ദേവനന്ദ എസ്.എസ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത്. വിവാഹശേഷം വിദൂര വനമേഖലയിലേക്ക് മാറുന്ന ഒരു നവ വധുവിന്‍റെ ജീവിതം അടിസ്ഥാനമാക്കിയ ചിത്രത്തിൽ സൗന്ദർരാജയും ദേശീയ അവാർഡ് ജേതാവായ നടൻ അപ്പുകുട്ടിയും സുപ്രധാന വേഷങ്ങളിലുണ്ട്.
ചിറാപുഞ്ചിയിലെ നിബിഡ വനങ്ങളിലാണ് ചിത്രം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ കുരുക്ഷേത്ര, ചന്ത്രോത്സവം, ലങ്ക, വൂൾഫ്, വാൽക്കണ്ണാടി തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവ് കൂടി ആണ് സന്തോഷ ദാമോദരൻ. ജാനകി, വെട്രിവേൽ രാജ, മാത്യു മാമ്പ്ര എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എൽ രാമചന്ദ്രന്റെ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ തിരക്കഥ വിജു രാമചന്ദ്രൻ ആണ്. കുട്ടി രേവതിയുടെ വരികൾക്ക് പോളി വർഗീസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Read More : 'മുബി ഗോ'യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍; ഒരു മലയാള സിനിമ അപൂര്‍വ്വം
