ആമസോണ്‍ പ്രൈമിലാണ് ഫാമിലി മാന്‍ 2 റിലീസ് ചെയ്തത്. സാമന്തയോടൊപ്പം ബോളിവുഡ് താരമായ മനോജ് വാജ്‌പേയിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ചെന്നൈ: സാമന്ത പ്രധാനവേഷത്തിലെത്തുന്ന 'ഫാമിലി മാന്‍ 2' വെബ് സീരിസ് നിര്‍ത്തിവെക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് ഐടി മന്ത്രി തങ്കരാജ് കേന്ദ്രത്തിന് കത്തയച്ചു. ശ്രീലങ്കന്‍ തമിഴരെയും തമിഴ് വംശജരെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് തമിഴ് സംഘടനകളുടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം.

ആമസോണ്‍ പ്രൈമിലാണ് ഫാമിലി മാന്‍ 2 റിലീസ് ചെയ്തത്. സാമന്തയോടൊപ്പം ബോളിവുഡ് താരമായ മനോജ് വാജ്‌പേയിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയാമണിയും സുപ്രധാന വേഷത്തിലെത്തുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona