തപ്‍സി നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

തപ്‍സി പന്നു നായികയാകുന്ന പുതിയ സിനിമയാണ് ഹസീൻ ദില്‍റുബ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധൻ റാണെ എന്നിവരാണ് നായകൻമാര്‍.

YouTube video player

മലയാളിയായ വിനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്‍സിയുടെ മികച്ച കഥാപാത്രമായിരിക്കും സിനിമയിലേത് എന്നാണ് ടീസര്‍ തരുന്ന സൂചന. തപ്‍സിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് സിനിമയും. നെറ്റ്ഫ്ലിക്സില്‍ ആണ് ചിത്രം റിലീസ് ചെയ്യുക.

ടി സീരീസ്, കളര്‍ യെല്ലോ പ്രോഡക്ഷൻസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

തപ്‍സി നായികയായി ഏറ്റവും ഒടുവില്‍ റിലീസായത് ഥപട് ആയിരുന്നു.