ഹൃദയം തകര്‍ത്ത, ആദ്യ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് തപ്‍സി.

ഹിന്ദി സിനിമ ലോകത്ത് ശ്രദ്ധേയയായ നടിയാണ് തപ്‍സി. ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. തപ്‍സിക്ക് രാജ്യത്ത് ഒട്ടേറെ ആരാധകരുണ്ട്. തന്റെ ഹൃദയം തകര്‍ത്ത ഒരു പ്രണയത്തെ കുറിച്ച് പറയുകയാണ് തപ്‍സി. സ്‍കൂള്‍ പഠന കാലത്തെ ആ പ്രണയം പരാജയപ്പെട്ടത് അന്ന് തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് തപ്‍സി പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

സാധാരണ സ്‍കൂള്‍ പ്രണയം തന്നെയായിരുന്നു എനിക്കും. ഇടവേളകളില്‍ അവനെ കാണാനിരിക്കും. നമ്മള്‍ ഒരുമിച്ച് സമയം ചെലവിടും. ഒരിക്കല്‍ അവൻ വരാതിരുന്നു. അവന് പത്താംക്ലാസ് പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് ഒരു സുഹൃത്ത് വഴി എന്നെ അറിയിച്ചു. അങ്ങനെ അവൻ പ്രണയം അവസാനിപ്പിച്ചു. എന്റെ ഹൃദയഭേദകമായിരുന്നു അത്. ഞാൻ ടെലിഫോണ്‍ ബൂത്തില്‍ പോയി അവനെ പലതവണ അവനെ വിളിക്കാൻ ശ്രമിച്ചു. അവൻ എന്റെ കോളുകളൊക്കെ അവഗണിച്ചു. പക്ഷേ അന്ന് ഞാൻ ഒരു തീരുമാനം എടുത്തു. ഒരിക്കലും അങ്ങനെ എന്റെ ഹൃദയം തകരില്ലെന്ന്. അതിനുശേഷം ഒരു ബന്ധവും എന്നെ കരയിച്ചിട്ടില്ല- തപ്‍സി പറയുന്നു.