പ്രമുഖ സംവിധായകൻ ക്രിസ്റ്റഫര്‍  നോളന്റെ പുതിയ സിനിമയില്‍ ഹിന്ദി നടി ഡിംപിള്‍ കപാഡിയയും. ടെനെറ്റ് എന്ന ചിത്രത്തിലാണ് ഡിംപിള്‍ കപാഡിയെ ഒരു പ്രധാന കഥാപാത്രമായി എത്തുക. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് ചിത്രം പറയുന്നത്.

തിരക്കഥയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിംപിള്‍ കപാഡിയയ്‍ക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നടിയുടെ മാനേജര്‍ പറയുന്നു. ഒന്നരമാസം പരിശീലനം നേടിയാണ് ഡിംപിള്‍ കപാഡിയ ഓഡിഷനിലര്‍ പങ്കെടുത്തതെന്നും മാനേജര്‍ പറയുന്നു. അതേസമയം ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.