'ത തവളയുടെ ത' ടൈറ്റിൽ പോസ്റ്റര്‍.

നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമാണ് 'ത തവളയുടെ ത'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഫ്രാൻസിസ് ജോസഫ് ജീര തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

മൈ ഡിയർ കുട്ടിച്ചാത്തൻ, ഫിലിപ്‍സ് ആന്റ് ദ മങ്കിപെൻ തുടങ്ങിയ ചിത്രങ്ങൾ പോലെ കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങൾ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'ത തവളയുടെ ത' എന്ന ചിത്രവുമായി എത്തുകയാണ് ഫ്രാൻസിസ് ജോസഫ് ജീര. ടൈറ്റിൽ പോസ്റ്ററിൽ ഉൾപ്പെടെ അത്തരമൊരു ഫീൽ ആദ്യം തന്നെ കൊണ്ടുവരാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമായി. ബാലതാരങ്ങൾക്ക് പുറമേ ലുക്മാൻ, അനിൽ ഗോപാൽ, നന്ദൻ ഉണ്ണി, അജിത് കോശി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിന്റെയും, നാടോടി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ചിത്രം നിര്‍മിക്കുന്നത്.

ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്‍ണൻ, മ്യൂസിക് ഡയറക്ടർ: നിഖിൽ രാജൻ മേലേയിൽ, ലിറിക്സ്: ബീയാർ പ്രസാദ്, ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: സുബി വടകര, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സ്റ്റിൽ ഫോട്ടോഗ്രഫി: ജിയോ ജോമി, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി കെ, വാർത്താ പ്രചരണം പിശിവപ്രസാദ്‌, മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.