'മിന്നല്‍ മുരളി' പ്രമോഷണല്‍ ഫോട്ടോഷൂട്ടുമായി ടൊവിനൊ തോമസ്. 

മലയാളത്തില്‍ 'മിന്നല്‍ മുരളി' (Minnal Murali) തീര്‍ത്ത ആവേശം അവസാനിക്കുന്നില്ല. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിനെ കുറിച്ചാണ് പ്രേക്ഷകരുടെ സംസാരം. 'മിന്നല്‍ മുരളി'യുടെ വിശേഷങ്ങള്‍ ഓരോന്നും ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ 'മിന്നല്‍ മുരളി'യോട് കാട്ടുന്ന സ്‍നേഹത്തിന് നന്ദി പറഞ്ഞ് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനൊ തോമസ് (Tovino Thomas).

'മിന്നൽ മുരളി'ക്ക് നൽകുന്ന അളവറ്റ സ്‍നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് ടൊവിനൊ തോമസ് എഴുതിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും പേര് വിവരങ്ങള്‍ സഹിതം ടൊവിനൊ തോമസ് പങ്കുവെച്ചിട്ടുണ്ട്. ടൊവിനൊ തോമസിന്റെ പുതിയ ഫോട്ടോഷൂട്ട് ഹിറ്റായി മാറിയിരിക്കുകയുമാണ്. മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ഹീറോ കഥാപാത്രത്തെ വിശ്വസനീമായിട്ടാണ് സംവിധായകൻ ബേസില്‍ ജോസഫ് അവതരിപ്പിച്ചത് എന്ന ആദ്യ അഭിപ്രായങ്ങളില്‍ തുടങ്ങി ഇന്ന് രാജ്യമെമ്പാടും ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് 'മിന്നല്‍ മുരളി'.

View post on Instagram

'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്.വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.