Asianet News MalayalamAsianet News Malayalam

'നല്ല ദിവസങ്ങള്‍ക്കായി കാത്തിരിക്കാം, ഒരു നിമിഷത്തെ തോന്നലില്‍ ജീവിതം അവസാനിപ്പിക്കരുത്', റിമി ടോമി

വെറുതെയിരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുര ആകാന്‍ അവസരം കൊടുക്കരുത് എന്ന് റിമി ടോമി.

The frustration will go away if you avoid idleness Rimi Tomi
Author
Kochi, First Published Jun 24, 2021, 11:46 AM IST

ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിപ്പിക്കാൻ ഒരിക്കലും തീരുമാനിക്കരുത് എന്ന് ഗായികയും നടിയുമായ റിമി ടോമി. ഇനി വരാനുള്ള നല്ല ദിവസങ്ങള്‍ക്കായി കാത്തിരിക്കാം. ആത്മഹത്യ ചെയ്യാനുള്ള അവസ്ഥ ഉണ്ടാകരുത് എന്നാണ് റിമി ടോമി പറയുന്നത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും റിമി ടോമി എഴുതുന്നു.

വിസ്‍മയുടെയടക്കം കേരളത്തില്‍ നടന്ന ആത്മഹത്യകളെ കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ചാണ് റിമി ടോമി ഇക്കാര്യം പറഞ്ഞത്. മനസ്സിനെ എപ്പോഴും സന്തോഷത്തോടെ വയ്ക്കാന്‍ ശ്രമിക്കൂ. അത് നമ്മള്‍ മാത്രം വിചാരിച്ചാലേ നടക്കൂ, നമ്മള്‍ മാത്രം. വെറുതെയിരിക്കല്‍ ഒഴിവാക്കിയാല്‍ തന്നെ പകുതി നിരാശ മാറും. ഇത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. ഒരുപാട് പേര്‍ വിഷാദ രോഗികളാണ്.

നമുക്ക് ചുറ്റുമുള്ളവരെ കഴിയും വിധത്തില്‍ നമുക്ക് സഹായിക്കാം. പ്രതീക്ഷ കൈവെടിയാതെ ജീവിക്കാം. എത്ര വലിയ തല പോകുന്ന പ്രശ്‌നം ആയാലും അതില്‍ നിന്നൊക്കെ പുറത്തുവരാന്‍ കഴിയും എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ നമുക്ക് ശ്രമിക്കാം. 

മനസ്സിനെ സന്തോഷത്തോടെ വയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക. അത് പാട്ടോ ഡാന്‍സോ കോമഡിയോ എന്നിങ്ങനെ എന്തുമാകട്ടെ. വെറുതെയിരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുര ആകാന്‍ അവസരം കൊടുക്കരുത്. ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിപ്പിച്ചാല്‍ നഷ്‍ടം നമുക്കു മാത്രം. ഇനി വരാനുള്ള നല്ല ദിവസങ്ങള്‍ക്കായി കാത്തിരിക്കാം. അത് തീര്‍ച്ചയായും വരിക തന്നെ ചെയ്യുമെന്നും റിമി ടോമി എഴുതുന്നു.

Follow Us:
Download App:
  • android
  • ios