സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ്  ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള താരങ്ങളാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭര്‍ത്താവും ഭാര്യയുമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

കിലോമീറ്റേഴ്‍സ് ആൻഡ് കിലോമീറ്റേഴ്‍സ് എന്ന ചിത്രം കഴിഞ്ഞ് ജിയോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സംഗീതം സൂരജ് എസ് കുറപ്പാണ്. ഫ്രാൻസിസ് ലൂയിസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. സുരാജിന്റെയും നിമിഷ സജയന്റെയും അഭിനയം തന്നെയാണ് ട്രെയിലറിന്റെ ആകര്‍ഷണം. രസകരമായ രംഗങ്ങളിലൂടെയാണ് ചിത്രമെന്നാണ് സൂചന.

സിനിമയുടെ റിലീസ് എപ്പോഴെന്ന് വ്യക്തമാക്കിയിട്ടില്ല.

സുരാജിനും നിമിഷ സജയനും ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് ചിത്രത്തിലുള്ളത്.