ഹൊറര്‍ ചിത്രത്തിന്റെ ശ്രേണിയില്‍ നിന്ന് ദ് ഗ്രഡ്‍ജ് വീണ്ടും എത്തുന്നു. ജാപ്പനീസ് ഹൊറര്‍ ചിത്രമായ ദ് ഗ്രിഡ്‍ജില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹോളിവുഡില്‍ സിനിമ ഒരുക്കിയിരിക്കുന്നത്.  ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പ്രേതബാധയുള്ള ഒരു വീട്ടില്‍ ഡിറ്റക്ടീവും ഒരു യുവതിയും എത്തുമ്പോഴുളള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആൻഡ്രിയ, സ്റ്റെഫാനി, നാൻസി, ലിൻ ഷായ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.