'തിര' എന്ന സിനിമയുടെ തിരക്കഥാകൃത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായി ടൊവിനൊ.

ടൊവിനൊ നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് മിന്നല്‍ മുരളിയാണ്. മലയാളത്തിലെ സൂപ്പര്‍ ഹീറോയാണ് കഥയാണ് ചിത്രം പറയുന്നത്. ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അജു വര്‍ഗീസ് അടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ടൊവിനോയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രേക്ഷരെ ആകാംക്ഷയിലാക്കുന്നത്.

'വരവ്' എന്ന ചിത്രത്തിലാണ് ടൊവിനോ നായകനാകുന്നത്. രാകേഷ് മണ്ടോടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തി​ര, ഗോ​ദ എ​ന്നി ചി​ത്ര​ങ്ങ​ളു​ടെ തിരക്കഥാകൃത്തായിരുന്നു രാകേഷ് മണ്ടോടി. ഗാ​ന​ര​ച​യി​താ​വാ​യ മ​നു മ​ഞ്ജി​ത്തും സ​രേ​ഷ് മ​ല​യ​ങ്ക​ണ്ടി​യും സ​ഹ ര​ച​യി​താ​ക്ക​ളാ​ണ്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിശ്വജിത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.