പതിഞ്ച് സിനിമകളടങ്ങിയ ലിസ്റ്റിൽ പതിനഞ്ചാമത് വിനീത് ശ്രനിവാസൻ ചിത്രം ഒരു ജാതി ജാതകം ആണ്.
ഒരു സിനിമയുടെ ജയപരാജയത്തിന് നിരവധി ഘടകങ്ങളുണ്ട്. അക്കൂട്ടത്തിലൊന്നാണ് ബുക്കിങ്ങുകൾ. ഒരു പുതിയ സിനിമ റിലീസ് ചെയ്തു കഴിഞ്ഞാൽ അതിന്റെ ബോക്സ് ഓഫീസ് അടക്കമുള്ള കാര്യങ്ങൾ നിർണയിക്കുന്നത് ഈ ബുക്കിങ്ങുകളാണ്. തിയറ്ററുകളിൽ നിന്നും നേരിട്ടും വിവിധ ബുക്കിംഗ് സൈറ്റുകൾ വഴിയുമൊക്കെയാണ് ആളുകൾ ടിക്കറ്റ് എടുക്കാറുള്ളത്. ഇപ്പോഴിത പ്രമുഖ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയുടെ കണക്കുകൾ പുറത്തുവരികയാണ്. 2025ൽ ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളുടെ ബുക്കിംഗ് കണക്കാണിത്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് മോഹൻലാൽ പടങ്ങളാണ്. 4.5 മില്യണുമായി തുടരും ഒന്നാമതെത്തിയപ്പോൾ 3.78 മില്യണായിരുന്നു എമ്പുരാൻ നേടിയത്. തുടരും ഒടിടിയിൽ എത്തിയിട്ടും ഇപ്പോഴും തിയറ്ററിൽ തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ 4.5 മില്യൺ എന്നത് വരും ദിവസങ്ങളിൽ മാറും. മോഹൻലാലിനൊപ്പം കട്ടയ്ക്ക് നസ്ലെനും ഉണ്ട്. ആലപ്പുഴ ജിംഖാനയാണ് ലിസ്റ്റിലെ മൂന്നാമത്തെ പടം. 1.34 മില്യൺ ടിക്കറ്റുകളാണ് ഈ സിനിമയുടേതായി വിറ്റഴിഞ്ഞത്.
രേഖാചിത്രവും ഓഫീസർ ഓൺ ഡ്യൂട്ടിയും നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തിയപ്പോൾ ആറാം സ്ഥാനം ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി നേടി. ബസൂക്കയാണ് ഏഴാമത്. പതിഞ്ച് സിനിമകളടങ്ങിയ ലിസ്റ്റിൽ പതിനഞ്ചാമത് വിനീത് ശ്രനിവാസൻ ചിത്രം ഒരു ജാതി ജാതകം ആണ്. ഒരു ലക്ഷത്തി അറുപത്തിനാലായിരം ടിക്കറ്റുകളാണ് ഈ സിനിമയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്.
2025-ൽ മികച്ച ടിക്കറ്റ് വിൽപ്പന നടന്ന മലയാള സിനിമകൾ
തുടരും - 4.5M*
എമ്പുരാൻ - 3.78M
ആലപ്പുഴ ജിംഖാന - 1.34M
രേഖാചിത്രം - 887K
ഓഫീസർ ഓൺ ഡ്യൂട്ടി - 853K
പ്രിൻസ് ആൻഡ് ഫാമിലി - 406K* (19D)
ബസൂക്ക - 380K
മരണമാസ് - 371K
പടക്കളം - 293K
പൊൻമാൻ - 274K
ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ് - 254K
നരിവേട്ട - 238K*
ഐഡന്റിറ്റി - 243K
ബ്രൊമാൻസ് - 212K
ഒരു ജാതി ജാതകം - 164K


