മലർ സിനിമാസും ജോ&ടിജു സിനിമാസും ഒന്നിക്കുന്ന ചിത്രം നേർച്ചപ്പൂവന്റെ  ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കൗതുകമുണർത്തുന്ന രീതിയിൽ ഒരു ചിത്രകഥയുടെ പുറംചട്ട പോലെയാണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുള്ളത്. പുറം തിരിഞ്ഞു നിൽക്കുന്ന നായകനും അരികിൽ ഒരു പൂവൻ കോഴിയുമാണ് പോസ്റ്ററിൽ. നവാഗതനായ  മനാഫ് മുഹമ്മദാണ് സംവിധാനം.  

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഇർഷാദ്,  അനു സിത്താര, ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനീഷ്  എന്നീ താരങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. 

മലർ സിനിമാസിന്റെ ബാനറിൽ സഞ്ജിതയാണ് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം ഒരു പിടി പുതു മുഖങ്ങളും രംഗത്തെത്തുന്നു. വിപിൻ ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം 4 മ്യൂസിക്.