തെലുങ്ക് സംവിധായിക സഞ്‍ജന റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെയും പനിയെയും തുടര്‍ന്നാണ് സഞ്‍ജന റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് സഞ്‍ജന റെഡ്ഡിയെ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ സഞ്‍ജന റെഡ്ഡി വെന്റിലേറ്ററിലാണ്. വാര്‍ത്തകള്‍ വരും പോലെ അത്ര ഗുരുതരമല്ല സഞ്‍ജന റെഡ്ഡിയുടെ ആരോഗ്യമെന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്. ഉടൻ ഡിസ്‍ചാര്‍ജ് ചെയ്യാനാകുമെന്നാണ് കരുതുന്നത് എന്നും അവര്‍ പറയുന്നു. രാജു ഗഡുവെന്ന സിനിമയിലൂടെയാണ് സഞ്‍ജന റെഡ്ഡി സംവിധായികയായത്. ഒളിമ്പിക്സില്‍ ആദ്യമായി മെഡല്‍ നേടിയ ഇന്ത്യൻ വനിതയായ കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് അടുത്തതായി സഞ്‍ജന റെഡ്ഡി സംവിധാനം ചെയ്യുന്നത്.