അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള’.
ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. ഒരുക്കുന്ന ചിത്രമാണ് ‘കള’. മാർച്ച് 25ന് ചിത്രം റിലീസിന് എത്തും. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കള’.
ഈ സിനിമയുടെ ആക്‌ഷൻ രംഗങ്ങൾ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു. പിന്നീട് ആഴ്ചകൾ നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്. ‘കള കഠിനമാണ്, അതികഠിനം. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് ഈ ചിത്രം സാധ്യമാക്കിയത്. ഈ ടീമിന്റെ ആ ഇഷ്ടം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്.’– കള എന്ന സിനിമയെക്കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ. രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ചമന്‍ ചാക്കോയാണ് എഡിറ്റര്‍.
