ആലപ്പുഴ ജില്ലാ കളക്ടര്‍ എം അഞ്ജനയുടേതാണ് ചിത്രത്തിന്‍റെ ആശയം.

കൊവിഡ് 19നെ തുടര്‍ന്നുള്ള ലോക്ക് ഡൌണ്‍ കാലത്ത് ആരോഗ്യപ്രവര്‍ത്തകരെപ്പോലെ തന്നെ ജോലി ഭാരം കൂടിയ ഒരു വിഭാഗമാണ് പൊലീസ് സേന. കേരള പൊലീസിനുള്ള ഒരു ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നടന്‍ ടൊവീനോ തോമസ്. കൊറോണ കാലത്തെ ഒരു ഡ്യൂട്ടി ദിവസം എന്ന പേരു പോലെ തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ഒരു ദിവസത്തെ കൃത്യ നിര്‍വ്വഹണമാണ് അഞ്ചര മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഉള്ളത്. ഒപ്പം ലോക്ക് ഡൌണ്‍ കാലത്തെ ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം സുരക്ഷയുടെ കാര്യത്തില്‍ എങ്ങനെയെല്ലാം ശ്രദ്ധ പുലര്‍ത്തണമെന്നും ചിത്രം പറയുന്നുണ്ട്.

ആലപ്പുഴ ജില്ലാ കളക്ടര്‍ എം അഞ്ജനയുടേതാണ് ചിത്രത്തിന്‍റെ ആശയം. തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് തൃക്കണ്ണന്‍. കഥ, സംവിധാനം ശ്യാം കുറുപ്പും തൃക്കണ്ണനും ചേര്‍ന്ന്.